നെടുമ്പാശേരി: ഡി.വൈ.എഫ്.ഐ ചെങ്ങമനാട് മേഖല കമ്മിറ്റി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി യൂത്ത് ബ്രിഗേഡിയർമാർക്ക് പൾസ് ഓക്‌സി മീറ്ററുകൾ വിതരണം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എ.കെ. സിജു വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി.എസ്. സുനീഷ്, വിഷ്ണു രാധാകൃഷ്ണൻ, പ്രവീൺ നെടുവന്നൂർ, എം.കെ. അസീസ്, ഷിജു മഠത്തിമൂല, ജീവൻ സുരേഷ്, അർജുൻ, ഹാദി എന്നിവർ സംസാരിച്ചു.