kk

കൊച്ചി: മുറിക്കുള്ളിലെ കൊവിഡ് വൈറസുകളെ നശിപ്പിക്കുന്ന വൂൾഫ് എയർമാസ്‌ക് ഉപകരണത്തിന് 30 രാജ്യങ്ങളിൽ നിന്ന് ഓർഡർ ലഭിച്ചു. കൊച്ചിയിലെ ഓൾഎബൗട്ട് ഇന്നവേഷൻസ് എന്ന സ്റ്റാർട്ടപ്പാണ് ഉപകരണം വികസിപ്പിച്ചത്.

അന്തരീക്ഷവായുവിലെ ദോഷകരമായ വൈറസുകളെ നശിപ്പിക്കുന്ന വൂൾഫ് എയർമാസ്‌ക് പ്രവർത്തിപ്പിച്ച് നിമിഷങ്ങൾക്കകം 99.9 ശതമാനം കൊവിഡ് വൈറസുകളെ നശിപ്പിക്കുമെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ പരിശോധനയിൽ തെളിഞ്ഞിരുന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വായുശുചീകരണ ഉപകരണമാണ് വൂൾഫ് എയർമാസ്‌ക്.

മുറിയിൽ ഘടിപ്പിച്ച ഉപകരണം വഴി ഇലക്ട്രോസ്റ്റാറ്റിക് ഊർജം പ്രസരിപ്പിച്ച് ദോഷകരമായ വൈറസുകളെ നശിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇറക്കുമതി ചെയ്ത ഉപകരണങ്ങളുടെ സഹായത്തോടെയാണ് നിർമ്മാണം. ഒമ്പത് വർഷം വരെ ഉപയോഗിക്കാം. 29,500 രൂപയാണ് വില. ദുബായ് ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന് കമ്പനിയിൽ പങ്കാളിത്തമുണ്ട്.

 കാലാവധി : 9 വർഷം

 വില : 29,500 രൂപ