പറവൂർ: പറവൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് വീടുകളിലെത്തി നടത്തുന്നതിന്റെ ഉദ്ഘാടനവും വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കർമ്മവും ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ നിർവഹിച്ചു. സർക്കാർ നിശ്ചയിച്ച 500 രൂപയാണ് നിരക്ക്. ആവശ്യക്കാർ ബാങ്ക് ഭരണസമിതി അംഗങ്ങളേയോ, ഹെൽപ്പ് ഡെസ്കുമായോ ബന്ധപ്പെടണം. വിവരങ്ങൾക്ക്: 7558085723, 7012O57605.