കൊച്ചി: കൊവിഡ് വ്യാപകമായ സാഹചര്യത്തിൽ എറണാകുളം ബ്രാഞ്ച് ഐ.സി.എ.ഐയും ആലുവ സി.എ. അസോസിയേഷനും ചേർന്ന് നഗരസഭകൾക്കും ഗ്രാമപഞ്ചായത്തുകൾക്കും വിവിധ ഉപകരണങ്ങളും പ്രതിരോധ സൗകര്യങ്ങളും നൽകി. പി.പി.ഇ കിറ്റ്, ട്രിപ്പിൾ ലയർ മാസ്‌ക്, എൻ 95 മാസ്‌ക്, സർജിക്കൽ ഗ്ലൗസ്, ഫേസ് ഷീൽഡ്, സാനിറ്റൈസർ, പൾസ് ഓക്‌സിമീറ്റർ തുടങ്ങി മൂന്ന് ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. പറവൂർ, അങ്കമാലി നഗരസഭകൾ, അശമന്നൂർ, വാഴക്കുളം, കടുങ്ങല്ലൂർ, ഏഴിക്കര, കുന്നുകര, ചെങ്ങമനാട്, പാറക്കടവ്, കാലടി പഞ്ചായത്തുകൾക്കുമാണ് ഉപകരണങ്ങൾ നൽകിയത്. പെരുമ്പാവൂർ നഗരസഭ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന് ലാപ്‌ടോപ്പും ലേസർ പ്രിന്ററും നൽകി.