കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊവിഡ് രോഗികൾക്കായി അകനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഡൊമിസിലറി കെയർ സെന്റർ ആരംഭിച്ചു. മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്റെ അദ്ധ്യക്ഷതയിൽ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിളളി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, മിനി ബാബു, ഷൈമി വർഗീസ്, റോഷ്നി എൽദോ , എ.ടി.അജിത്കുമാർ, ഷോജറോയി, കെ.ജെ. മാത്യു , ജോസ്.എ.പോൾ, ഡോ: രാജിക കുട്ടപ്പൻ, ഡോ.വിവേക്, വൽസ വേലായുധൻ, വിപിൻ പരമേശ്വരൻ, ജോബിമാത്യു ,കെ.വി.ബിജു, ജോഷിതോമസ്, സോമി ബിജു, അനാമിക ശിവൻ, രാകേഷ് , രജിത ജയ്മോൻ ,ബിന്ദു ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.