ambalance
ഫോട്ടോ

തൃപ്പൂണിത്തുറ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് എറണാകുളം ജില്ലാ അസോസിയേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം നിയുക്ത എം.എൽ .എ കെ. ബാബു നിർവഹിച്ചു. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ കൊവിഡ് ബാധിതരായവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടു കൂടി ഭക്ഷണം, മരുന്ന്, ആംബുലൻസ് സേവനം തുടങ്ങിയവ ലഭ്യമാകുന്നതിനു വേണ്ടി കൊവിഡ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ആംബുലൻസുകളുടെ സേവനം തികച്ചും സൗജന്യമാണ്.എരൂർ, ഉദയം പേരൂർ, പൂത്തോട്ട, മരട്, പള്ളൂരുത്തി, കുമ്പളങ്ങി തുടങ്ങിയ പ്രദേശവാസികൾക്ക് ഗുണകരമാകും.