കാലടി: കാലടി ശ്രീശങ്കര കോളേജിൽ കൊമേഴ്‌സ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, കെമിസ്ട്രി, ബോട്ടണി, മാത്തമാറ്റിക്‌സ്, സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലേക്ക് ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോറം കോളേജ് വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 2 നു മുൻപായി info@ssc.edu.in എന്ന ഇ-മെയിലിലേക്ക് അയ്യക്കണം. ബയോഡേറ്റയും അനുബന്ധ രേഖകളും അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.