പറവൂർ: സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അവശ്യേതര സർക്കാർ വിഭാഗത്തിലെ ജീവനക്കാരെ പ്രയോജനപ്പെടുത്താനുള്ള സർക്കാർ ഉത്തരവ് പ്രകാരം പറവൂർ നഗരസഭ പരിധിയിലെ അവശ്യ സർവീസിൽ ഉൾപ്പെടാത്ത വിവിധ വകുപ്പുകളിലെ സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ എന്നിവർ ഇന്ന് പറവൂർ നഗരസഭ ഓഫീസിൽ ഹാജരായി പേര്, വിലാസം, ഫോൺ നമ്പർ എന്നിവ നൽകണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.