പറവൂർ: ചിറ്റാറ്റുകര, വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കൊവിഡ് ബാധിതരുടെ വീടുകളിൽ നൽകുന്നതിന് വടക്കേക്കര സർവീസ് സഹകരണബാങ്ക് പ്രതിരോധക്കിറ്റുകൾ നൽകി. ബാങ്കിന്റെ കീഴിലുള്ള ഈശ്വരവിലാസം ലൈബ്രറിയിലെ അക്ഷരസേന പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംല സന്തോഷ് വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഭരണസമിതി, പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു.