van
ആംബുൻസാക്കി മാറ്റിയ വാഹനവുമായി നാസർ പുന്നക്കാടൻ

നെടുമ്പാശേരി: ചെങ്ങമനാട് സർവീസ് സഹകരണബാങ്ക് കൊവിഡ് ബാധിതർക്കായി വാഹനം തിരക്കിയപ്പോൾ സമ്മതമറിയിച്ച് മുന്നോട്ടുവന്നയാളാണ് പുന്നക്കാടൻ നാസർ. സൗണ്ട് സിസ്റ്റം വാടകയ്ക്ക് നൽകുന്ന സ്ഥാപനം നടത്തുന്ന നാസറിന് കൊവിഡ് കാലമായതോടെ ജോലിയില്ലാതായി.

ഈ സാഹചര്യത്തിലാണ് തന്റെ പ്രചരണവാഹനം കൊവിഡ് സേവനത്തിന് വിട്ടുനൽകാൻ തീരുമാനിച്ചത്. ഡ്രൈവറിന്റെ ചുമതലയും നാസർ തന്നെ ഏറ്റെടുത്തു. കൊവിഡ് പരിശോധനയ്ക്കായി പോകാൻ ടാക്‌സികളും ഓട്ടോറിക്ഷകളും വിമുഖത കാണിച്ചപ്പോഴാണ് ബാങ്ക് വാഹനസൗകര്യം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചത്. എല്ലാ വർഷവും നോമ്പുതുറ വിഭവങ്ങൾ ഉണ്ടാക്കി നൽകുന്ന ജോലിയും ഇക്കുറി നാസർ ഉപേക്ഷിച്ചു. നൂറുകണക്കിന് ആളുകൾക്ക് ആശ്വാസമാകുകയാണ് ബാങ്കിന്റെ ഈ സൗജന്യസേവനം. ഹെൽപ്പ്ലൈൻ നമ്പർ: 9496172646, 9447160834.