കൊച്ചി: തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ കൊവിഡ് രോഗികളെ സഹായിക്കുന്നതിന് നിയുക്ത എം.എൽ.എ കെ. ബാബുവിന്റെ നേതൃത്വത്തിൽ 'കൊവിഡ് കെയർ' പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി പള്ളുരുത്തി ഇടക്കൊച്ചി, തൃപ്പൂണിത്തുറ ഉദയംപേരൂർ, മരട് കുമ്പളം മേഖലകളിലായി 3 ആംബുലൻസ് സർവീസ് ആരംഭിക്കും. ചടങ്ങിൽ മരട് മുൻസിപ്പൽ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ, ഡി.സി.സി സെക്രട്ടറി ആർ.കെ. സുരേഷ് ബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി . വിനോദ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, പി.ഡി. ശ്രീകുമാർ, സാജു പൊങ്ങലായി, പി.സി. പോൾ , എം.പി. ഷൈൻമോൻ, സി.ഇ. വിജയൻ അഡ്വക്കേറ്റ് അഫ്‌സൽ നമ്പ്യാരത് എന്നിവർ പങ്കെടുത്തു. നമ്പർ: 98479 09574, 99954 48826, 85900 75125, 99460 64494.