hybi
മാമംഗലം ഡിവിഷനിൽ കൊവിഡ് രോഗികൾക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം ഹൈബി ഈഡൻ എം.പി.നിർവഹിക്കുന്നു. പി.ടി. തോമസ് , അഡ്വ. വി.കെ. മിനിമോൾ , ജോസഫ് അലക്‌സ്, റെനി ,വർഗീസ്, സനൽ തോമസ്, എൻ.ഗോപാലൻ എന്നിവർ സമീപം

കൊച്ചി: കോർപ്പറേഷൻ മാമംഗലം ഡിവിഷനിൽ കൊവിഡ് രോഗികൾക്കുവേണ്ടി പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച 125 ഭക്ഷ്യകിറ്റുകളും ഡിവിഷനിലെ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കുള്ള ധനസഹായവും വിതരണം ചെയ്തു. കൗൺസിലർ അഡ്വ. വി.കെ. മിനിമോളുടെ നേതൃത്വത്തിൽ രൂപീകരിച്ച റാപ്പിഡ് റെസ്‌പോൺസ് ടീമാണ് സഹായം നൽകുന്നത്. കഴിഞ്ഞ ഒരു മാസമായി ഡിവിഷനിലെ കൊവിഡ് രോഗികൾക്കുള്ള ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. പരിസരവാസികളായ ആളുകളിൽ നിന്നും സമാഹരിച്ച ഫണ്ട് ഉപയോഗിച്ചാണ് ഡയാലിസിസ് രോഗികൾക്ക് ധനസഹായം നൽകുന്നത്. ധനസഹായവിതരണം ഹൈബി ഈഡൻ എം. പിയും ഭക്ഷ്യകിറ്റുകളുടെ വിതരണം നിയുക്ത എം.എൽ.എ പി. ടി. തോമസും നിർവഹിച്ചു. അഡ്വ. വി.കെ. മിനിമോൾ, ഗോപാലൻ, ജോസഫ് അലക്‌സ്, റെനി വർഗീസ്, സനൽ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.