മൂവാറ്റുപുഴ: വനിതാ സാഹിതി മുവാറ്റുപുഴ മേഖല വാക്സിൻ ചലഞ്ചിൽ പങ്കെടുത്തു. മേഖല കമ്മിറ്റി സമാഹരിച്ച 10,500 രൂപ വാക്സിൻ ചലഞ്ചിലേക്ക് നൽകി. വനിതാസാഹിതി പ്രവർത്തകരിൽ നിന്നുമാത്രമാണ് തുക സമാഹരിച്ചത്. വനിതാസാഹിതി മൂവാറ്റുപുഴ മേഖല സെക്രട്ടറി സി.എൻ. കുഞ്ഞുമോൾ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം കവി ജയകുമാർ ചെങ്ങമനാടിന് തുക കൈമാറി. വനിതാസാഹിതി ജില്ലാ കമ്മിറ്റി അംഗവും കവയത്രിയുമായ സിന്ധു ഉല്ലാസ്, കവി കുമാർ. കെ. മുടവൂർ, ശ്രീരഞ്ജിനി, ഉല്ലാസ് ചാരുത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.