milk
കൊവിഡ് ബാധിതർക്ക് നൽകുന്നതിനുള്ള പാൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കുപ്പികളിലാക്കുന്നു

മൂവാറ്റുപുഴ: കൊവിഡ് ബാധിതർക്ക് സൗജന്യമായി പാൽ നൽകി ക്ഷീര കർഷകൻ ജിനിൽ. മാറാടി പഞ്ചായത്തിലെ 250 പേർക്ക് കൊവിഡ് മാറുന്നത് വരെയാണ് പാൽ നൽകുന്നത്. 75 പശുക്കളാണ് ജിനിലിനുള്ളത്. കൊവിഡ് സാഹചര്യത്തിൽ വില്പന നടത്താൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് നിത്യേന കറക്കുന്ന പാൽ സൗജന്യമായി നൽകാൻ ജിനിൽ തീരുമാനിച്ചത്. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ നേതൃത്വത്തിലാണ് വിതരണം. പാൽ നിറക്കാനുള്ള കുപ്പികൾ ചന്തപ്പാറയിൽ നാരായണൻ സൗജന്യമായി നൽകി. പാലിന്റെ വിതരണോദ്ഘാടനം മാറാടി പഞ്ചായത്ത്‌ പ്രസിഡന്റ് ഒ.പി ബേബി നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു.ജോൺ, സെബിൻ, ബിജോ, റെജി പഞ്ചായത്തംഗങ്ങളായ പി.പി. ജോളി, ബിജു കുര്യാക്കോസ് എന്നിവർ സംസാരിച്ചു.