sujil
ഏലൂർ നഗരസഭയിലെ എസ്.എഫ്.എൽ.ടി.സിയുടെ പ്രവർത്തനങ്ങൾക്ക് കി. കടുങ്ങല്ലൂർ സഹകരണ ബാങ്ക് നൽകുന്ന ധനസഹായം ബാങ്ക് പ്രസിഡൻ്റ് അജിത് കുമാറിൽ നിന്നും നഗരസഭ ചെയർമാൻ എ.ഡി. സുജിൽ ഏറ്റു വാങ്ങുന്നു

കളമശേരി: ഏലൂർ നഗരസഭയിലെ എസ്.എഫ്. എൽ.ടി.സി. പ്രവർത്തനങ്ങൾക്കു വേണ്ടി കിഴക്കേ കടുങ്ങല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് 25000 രൂപ ധനസഹായം നൽകി. തുക ബാങ്ക് പ്രസിഡന്റ് പി.അജിത്കുമാർ നഗരസഭ ചെയർമാൻ എ .ഡി .സുജിലിന് കൈമാറി. സെക്രട്ടറി സുഭാഷ്, കൗൺസിലർമാരായ ലൈജി സജീവൻ, സീമാ സിജു, ബോർഡ് മെമ്പർ എ.എച്ച്.സാദിഖ് എന്നിവർ പങ്കെടുത്തു.