കാലടി: കൊവിഡ് ബാധിത കുടുംബങ്ങൾക്ക് സി.പി.എം ചന്ദ്രപ്പുര ഈസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം നടത്തി. കർഷകതൊഴിലാളി ഏരിയാ പ്രസിഡന്റ് രാജു അമ്പാട്ട് വിതരണേദ്ഘാടനം നിർവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ജോളി പി.ജോസ് ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോർജ്, എ.ജി. ഷൈജു, പി.എം. രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.