snims-news
ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ് ആരംഭിച്ച ഹോം കെയർ പദ്ധതിയുടെ മെഡിക്കൽ ടീം വാഹനം കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഫ്ളാഗ് ഓഫ് ചെയ്യുന്നു

പറവൂർ: ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ് സിംസ് ഹോം കെയർ സേവനം തുടങ്ങി. കൊവിഡ് പോസ്റ്റീവായി ഹോം ഐസൊലേഷനിൽ കഴിയുന്ന രോഗികളെ ഡോക്ടർ, നഴ്സ്, പരാമെഡിക്കൽ എന്നിവരടങ്ങുന്ന സംഘം വീട്ടിലെത്തി പരിശോധിക്കും. ഇവർക്ക് ആവശ്യമായ സൗജന്യ മരുന്നുകൾ, രക്ത പരിശോധന എന്നിവ സൗജന്യമായി നൽകും. പരിശോധനക്ക് ശേഷം രോഗികളെ കൃത്യമായ ഇടവേളകളിൽ വാട്സ് ആപ്പ് കൺസൾട്ടേഷൻ വഴി ഡോക്ടറുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പുഷ്പലത, മെഡിക്കൽ സൂപ്രണ്ട് ഡോ. കുമാരി ഇന്ദിര, ഡോ. അനുരാധ തുടങ്ങിയവർ പങ്കെടുത്തു.