dcc
കിടാച്ചിറയിൽ പ്രവർത്തന സജ്ജമായ ഡി.സി.സി

കോലഞ്ചേരി: കിടാച്ചിറ ഞാറ്റിൻകാല ഹിൽടോപ്പിൽ സജ്ജമാക്കിയ ഡൊമിസിലിയറി കെയർ സെന്റർ നാളെ (ശനി) തുറക്കും. മണ്ഡലം ഹെൽപ്പ്ഡെസ്കും വടവുകോട് ബ്ളോക്ക് പഞ്ചായത്തും സംയുക്തമായാണ് സെന്റർ തുടങ്ങുന്നത്. നൂറുപേർക്കുള്ള കിടക്കകളും അനുബന്ധസൗകര്യങ്ങളും സജ്ജമായി. പരിചയസമ്പന്നരായ ആരോഗ്യപ്രവർത്തകരുടെ സേവനവുമുണ്ട്. രോഗികൾക്ക് ഭക്ഷണമടക്കം മുഴുവൻ സൗകര്യങ്ങളും സൗജന്യമാണ്.