കൊച്ചി: കൊച്ചി നഗരസഭയിലെ കൊവിഡ് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് അവ്യക്ത നിലനിൽക്കുന്നതിനാൽ സംഭവത്തിൽ കലക്ടർ അടിയന്തരമായി ഇടപെടണമെന്ന് നിയുക്ത എം.എൽ.എ ടി.ജെ.വിനോദ്. വാക്സിനേഷനുമായി ബന്ധപ്പെട്ട് ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തിയിരുന്നു.എന്നാൽ രജിസ്റ്റർ ചെയ്തവർക്ക് സ്ലോട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ക്യാമ്പുകൾ നടക്കാത്ത ചില ഡിവിഷനുകളിൽ ഇപ്പോൾ വാക്സിനേഷൻ ക്യാമ്പുകൾ നടക്കുന്നത് ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.