കൊച്ചി: കൊവിഡ് രോഗികൾക്കുള്ള നഗരസഭയുടെ ഭക്ഷണ വിതരണം മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മകൾ ഉഷ പ്രവീൺ ഉദ്ഘാടനം ചെയ്തു. നായനാരുടെ ഓർമ്മ ദിനമായിരുന്ന ഇന്നലെ 30,000 രൂപയുടെ ചെക്കും ഉഷപ്രവീൺ മേയർ അഡ്വ.എം.അനിൽകുമാറിന് കൈമാറി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി എറണാകുളം ഗവ. സർവന്റ്‌സ് കോ ഓപ്പറേറ്റീവ് ബാങ്കും പൂണിത്തുറ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കും 50,000 രൂപയുടെ ചെക്കുകൾ വീതം നൽകി. രാജാ കമ്പനി, പൈപ്പ്‌ലൈൻ റോഡ് പാലാരിവട്ടം ഇന്ന് ടി.ഡി.എം. ഹാളിലെ ഭക്ഷണ ശാലയിലേക്ക് 1000 പാക്കറ്റ് സേമിയ സംഭാവന ചെയ്തു. മേയർക്കൊപ്പം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ആർ. റെനീഷ്, ഷീബ ലാൽ, സി.ഐ.സി.സി. ജയചന്ദ്രൻ, എറണാകുളം കരയോഗം വൈസ് പ്രസിഡന്റ് ആലപ്പാട്ട് മുരളീധരൻ, രാജഗോപാൽ എന്നിവർ പങ്കെടുത്തു. ഇന്ന് രണ്ട് നേരങ്ങളിലായി 4624 ഭക്ഷണ പൊതികളാണ് വിതരണം ചെയ്തത്. തെരുവിൽ കഴിയുന്നവർക്കായി 477 ഭക്ഷണ പൊതികളും വിതരണം ചെയ്തു.