കോലഞ്ചേരി: പുത്തൻകുരിശ് പൊലീസിന്റെ കീഴിൽ കൊവിഡ് സുരക്ഷാ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന പൊലീസ് വോളന്റിയേഴ്‌സിന് പുത്തൻകുരിശ് മർച്ചന്റ് അസോസിയേഷൻ ടീഷർട്ട് വിതരണം നടത്തി. പുത്തൻകുരിശ് സി.ഐ രാജീവ് കുമാർ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് റെജി കുഴുവേലിൽ, കെ.രഘു,ജിബേഷ്, എ.വി. സാബു എന്നിവർ പങ്കെടുത്തു.