പെരുമ്പാവൂർ: പെട്രോൾ ,ഡീസൽ, പാചക വാതക വില വർദ്ധനക്കെതിരെ ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം കേരള പവർ വർക്കേഴ്‌സ് കോൺഗ്രസ് പെരുമ്പാവൂർ ഡിവിഷന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചു. ജില്ല വർക്കിംഗ് പ്രസിഡന്റ് അലി അറയ്ക്കപ്പടി, ഡിവിഷൻ പ്രസിഡന്റ് കെ.ജി.പ്രമോദ്, എം.ബി.ഗിരീഷ് കുമാർ, ഷുക്കൂർ , പരീത് കുഞ്ഞ് ,ടി.ബി.ബേബി തുടങ്ങിയവർ സംസാരിച്ചു.