oximeter-
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പിറവം നഗരസഭക്കുള്ള ഓക്സിമീറ്ററുകൾ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പിന് കൈമാറുന്നു

പിറവം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പിറവം നഗരസഭയ്ക്ക് പൾസ് ഓക്സിമീറ്ററുകൾ കൈമാറി. പിറവം ഉപജില്ലയിൽ വരുന്ന മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കും ആവശ്യമായ ഓക്സിമീറ്ററുകൾ നൽകും. നഗരസഭാ ഓഫീസിൽ വെച്ച് ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയർമാൻ കെ.പി. സലിം, സ്ഥിരംസമിതി അദ്ധ്യക്ഷൻ ബിമൽചന്ദ്രൻ എന്നിവർ കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ. മാഗിയിൽനിന്ന് ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, ഉപജില്ലാ പ്രസിഡന്റ് കെ.കെ. ഇന്ദിര, സോമൻ വല്ലയിൽ എന്നിവർ പങ്കെടുത്തു.

വാർഡുതല ജാഗ്രതാസമിതികൾക്ക് വിവിധ സഹായങ്ങളും നൽകി. മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് രണ്ടേകാൽ കോടി രൂപ പിറവം ഉപജില്ലയിൽ നിന്ന് കൈമാറി.