ekm

കൊച്ചി: ഒരാഴ്ചത്തെ സാധാരണ ലോക്ക്ഡൗണും 3 ദിവസത്തെ ട്രിപ്പിൾ ലോക്ക്ഡൗണും മറികടന്ന് ജില്ലയിൽ കൊവിഡ് വ്യാപനം കുതിച്ചുയരുന്നതിൽ പരക്കെ ആശങ്ക. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിലും സംസ്ഥാന ശരാശരിക്കുമുകളിലാണ് എറണാകുളം ജില്ല. പ്രാദേശിക തലത്തിൽ തൃക്കാക്കര , പള്ളുരുത്തി, തൃപ്പൂണിത്തുറ , കുമ്പളങ്ങി ,പള്ളിപ്പുറം, വെങ്ങോല, കറുകുറ്റി തുടങ്ങിയ പ്രദേശങ്ങളിൽ രോഗവ്യാപനം അതിരൂക്ഷമാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി തൃക്കാക്കരയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 100 നു മുകളിലായിരുന്നത് ഇന്നലെ 267 ആയി ഉയർന്നു.

ജില്ലയുടെ പൊതുസ്ഥിതിയും ആശങ്കാജനകമാണ്. ഇന്നലെ മാത്രം 4282 പേർക്ക് രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10 ൽ താഴെവന്നാൽ മാത്രമെ ലോക്ക് ഡൗണിൽ ഇളവുണ്ടാകു എന്നാണ് സർക്കാർ നൽകുന്ന സൂചന. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ പൊസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തുന്ന എറണാകുളത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ തുടരാനും സാദ്ധ്യതയുണ്ട്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 99 ശതമാനവും സമ്പർക്കവ്യാപനമാണ്. 177 കേസുകൾ മാത്രമാണ് ഉറവിടം വ്യക്തമാകത്തതായുള്ളത്. 4 ആരോഗ്യപ്രവർത്തകർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് @ 26.02 %

 ഇന്നലെ കൊവിഡ് ബാധിച്ച് മരണം - 13

 പ്രതിദിനതോത് 100 ന് മുകളിലുള്ള പ്രദേശങ്ങൾ

• തൃക്കാക്കര 267

• പള്ളുരുത്തി 171
• കുമ്പളങ്ങി 124
• പള്ളിപ്പുറം 107
• കറുകുറ്റി 106
• വെങ്ങോല 104

 ഇന്നലെ രോഗമുക്തി നേടിയവർ :5513

 പുതുതായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്: 4039

 വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം: 108484

 പുതുതായി ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടവർ : 242

 രോഗംസ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ ആകെ: 51651

വീടുകളിൽ: 42702

 വിവിധ ആശുപത്രികളിൽ

• കളമശേരി മെഡിക്കൽ കോളേജ് 153
• പി.വി.എസ് - 79
• ജി.എച്ച്. മൂവാറ്റുപുഴ - 38
• ജി.എച്ച്. എറണാകുളം - 57
• ഡി.എച്ച്. ആലുവ -72
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 35
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി -45
• പറവൂർ താലൂക്ക് ആശുപത്രി - 30
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 58
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 42
• കോതമംഗലം താലൂക്ക് ആശുപത്രി – 20
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 14
.അമ്പലമുകൾ കൊവിഡ് ആശുപത്രി 11
• സഞ്ജീവനി – 65
• സ്വകാര്യ ആശുപത്രികൾ - 2326
• എഫ്.എൽ.റ്റി. സി. കൾ -488
• എസ്.എൽ.റ്റി.സി.കൾ - 400
• ഡോമിസിലറി കെയർ സെന്റെർ - 734

 ആശുപത്രികളിൽ ഒഴിവുള്ള കിടക്കകൾ ആകെ : 2542

60 ഡൊമിസിലറി കെയർ സെന്ററുകളിലായി 1336 കിടക്കൾ

ബി.പിസി.എൽ, ടി.സി.എസ് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെന്റ‌ർ: 36
 11 കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ: 477

 ഓക്സിജൻ കിടക്കകളുള്ള കൊവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ : 226

 മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള 14 സർക്കാർ ആശുപത്രികളിൽ: 467