പെരുമ്പാവൂർ: കോൺഗ്രസ് കോടനാട് മണ്ഡലം ആലാട്ടുചിറ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂവപ്പടി ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് അരിയും പച്ചക്കറികളും നൽകി. ആലാട്ടുചിറയിലെ വിവിധ വീടുകളിൽ നിന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശേഖരിച്ച അരി, ഏത്തക്കായ, മാങ്ങ, മത്തങ്ങ, വെണ്ട, വഴുതന,കപ്പ , കപ്പങ്ങ, തേങ്ങ മുതലായ വിഭവങ്ങളാണ് നൽകിയത്. പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എം.പി.പ്രകാശ്, കൂവപ്പടി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനോയ് അരീയ്ക്കൽ എന്നിവർ കൂവപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബുവിന് ഉത്പന്നങ്ങൾ കൈമാറി. സിരം സമിതി ചെയർമാൻ പി.വി സുനിൽ,പി.വി. മനോജ്, ആലാട്ടുചിറ ബൂത്ത് പ്രസിഡന്റ് സുമേഷ് കളരി, സെക്രട്ടറിമാരായ പി.വി. സുനിൽ തുടങ്ങിയവർ പങ്കെടുത്തു.