പെരുമ്പാവൂർ: ഡി.വൈ.എഫ്.ഐ പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ 25 സ്‌നേഹവണ്ടികൾ സജ്ജീകരിച്ചു. ലോക്ക് ഡൗൺ കാലത്ത് 'ഒന്നിനും വേണ്ടി പുറത്തിറങ്ങേണ്ട, ഞങ്ങളുണ്ട്' എന്ന മുദ്രാവാക്യമുയർത്തിയാണ് ഡി.വൈ.എഫ്.ഐ വാഹനങ്ങൾ സജ്ജീകരിച്ചത്. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ആശുപത്രികളിലോ കൊവിഡ് പരിശോധന കേന്ദ്രത്തിലോ പോകുന്നതിനായി സ്‌നേഹവണ്ടി സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ വരുന്ന ഒക്കൽ, കൂവപ്പടി, മുടക്കുഴ, വേങ്ങൂർ, അശമന്നൂർ, രായമംഗലം, വെങ്ങോല, വാഴക്കുളം എന്നീ പഞ്ചായത്തുകളിലും പെരുമ്പാവൂർ മുനിസിപ്പാലിറ്റി പ്രദേശത്തും മരുന്നുകൾ, ഭക്ഷണം, നിത്യോപയോഗ വസ്തുക്കൾ എന്നിവ എത്തിച്ചു നൽകുന്നതിനും കൊവിഡ് പോസിറ്റീവായ വ്യക്തികൾ താമസിച്ചിരുന്ന വീടുകൾ അണുനശീകരണം നടത്തുന്നതുൾപ്പെടെയുള്ള സേവനങ്ങൾക്ക് ഡി.വൈ.എഫ്.ഐയുടെ ഹെൽപ്പ്ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ബ്ലോക്ക് സെക്രട്ടറി നിഖിൽ ബാബു, പ്രസിഡന്റ് എം.എം.അജീഷ് എന്നിവർ അറിയിച്ചു. ഹെൽപ്പ്ലൈൻ നമ്പറുകൾ 9656112234, 9496340684, 9526656546.