vras
യു.ഡി.എഫ് പട്ടിമറ്റം മണ്ഡലം സമിതിയുടെ കിറ്റ് വിതരണം വി.ആർ.അശോകൻ ഉദ്ഘാടനം ചെയ്യുന്നു

പട്ടിമറ്റം: യു.ഡി.എഫ് പട്ടിമറ്റം മണ്ഡലം സമിതിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് ബാധിതർക്കും കൊവിഡ് രോഗമുക്തമായ വീടുകളിലേക്കും നിർദ്ധനർക്കും കൊവിഡ് കിറ്റുകൾ വിതരണം ചെയ്തു. വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ ഉദ്ഘാടനം ചെയ്തു. വി.പി.ജബ്ബാർ, കെ.എ.അൻവർ, കെ.എം.പരീത് പിള്ള, ബഷീർ എന്നിവർ പങ്കെടുത്തു. തുടർ പരിപാടികളുടെ ഭാഗമായി കൊവിഡ് പ്രതിരോധ സാമഗ്രികളും, രോഗ പ്രതിരോധ കിറ്റുകളും വിതരണം ചെയ്യും.