free-food
ഫോട്ടോ

തൃപ്പൂണിത്തുറ: മരട് നഗരസഭ പരിധിയിലെ കൊവിഡ് രോഗികൾക്ക് സൗജന്യമായി ഭക്ഷണം നൽകാൻ നഗരസഭയുടെ ജനകീയ ഹോട്ടൽ പ്രവർത്തനം തുടങ്ങി. കുണ്ടന്നൂർ ജംഗ്ഷനിലെ കുടുംബശ്രീ ഹോട്ടലിലാണ് പ്രവർത്തനം .ഉദ്ഘാടനം നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ നിർവഹിച്ചു. തലേദിവസം വിളിച്ചറിയിക്കുന്നവർക്ക് ഭക്ഷണം സൗജന്യമായി വോളന്റിയർമാർ വീട്ടിൽ എത്തിക്കും. മൂന്ന് നേരവും ഭക്ഷണം ലഭിക്കും. 20 രൂപയ്ക്ക് പൊതുജനത്തിനും കിട്ടും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ , ബെൻഷാദ് നടുവിലവീട്, അജിത നന്ദകുമാർ , മിനി ഷാജി കൗൺസിലർമാരായ സി.ആർ. ഷാനവാസ് , സിബി മാസ്റ്റർ , ബിനോയ് ജോസഫ് ,ടി.എം. അബ്ബാസ്, ജയ ജോസഫ് ,ദിഷ പ്രതാപൻ,ശാലിനി അനിൽ രാജ്,ശോഭ ചന്ദ്രൻ ,ബിന്ദു ,സി.ടി.സുരേഷ് , സെക്രട്ടറി രേണുക ദേവി , മുൻസിപ്പൽ എൻജിനീയർ എം.ബിജു, ഹെൽത്ത് ഇൻസ്പെക്ടർ വിൽസൺ ,സി.ഡി.എസ് പ്രസിഡന്റ് യമുന ബോബൻ എന്നിവർ പങ്കെടുത്തു.