കൊച്ചി: സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി.) കീഴിലുള്ള കോളേജ് ഓഫ് സയൻസിൽ കമ്പ്യൂട്ടർ സയൻസ്, കൊമേഴ്‌സ്, ഇലക്ട്രോണിക്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്‌സ്, ജേർണലിസം വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. http://caskodungallur.ihrd.ac.in/index.php/recruitment എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അവസാന തീയതി ഈ മാസം 23. വിവരങ്ങൾക്ക് : 8547005078, 9946959337.