വൈപ്പിൻ: പള്ളിപ്പുറം സർവീസ് സഹകരണബാങ്ക് പഞ്ചായത്തിലെ 23 വാർഡുകളിലേക്ക് പൾസ് ഓക്‌സീമീറ്ററുകൾ നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഓക്‌സീമീറ്റർ ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.വി. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.എസ്. അജയകുമാർ, ഭരണസമിതി അംഗങ്ങളായ പി.ബി. സജീവൻ, കെ.എസ്. ശ്രീജിത്ത്, ജി.എ. മോഹനൻ, ഗംഗ സുനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എ.എൻ. ഉണ്ണിക്കൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ രാധിക സതീഷ്, കെ.ബി.ലിസി എന്നിവർ പങ്കെടുത്തു.