cpm
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണി പോരാളികളായ ബിനാനിപുരം പൊലീസിന് സി.പി.എം കടുങ്ങല്ലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിസെക്രട്ടറി ടി.കെ. ഷാജഹാൻ പൾസ് ഓക്സി മീറ്ററുകൾ കൈമാറുന്നു

ആലുവ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണിപ്പോരാളികളായ ബിനാനിപുരം പൊലീസിന് സി.പി.എം കടുങ്ങല്ലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി പൾസ് ഓക്സിമീറ്ററുകൾ നൽകി. ലോക്കൽ സെക്രട്ടറി ടി.കെ. ഷാജഹാൻ സ്റ്റേഷൻ അധികൃതർക്ക് കൈമാറി. സ്റ്റേഷനിലെ നിരവധി പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് ബാധിതരായ സാഹചര്യത്തിലാണ് പൊലീസിന് പൾസ് ഓക്സിമീറ്ററുകൾ നൽകുന്നത്. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സലീം, അബ്ദുൾ റഷീദ് എന്നിവരും സംബന്ധിച്ചു.