തൃക്കാക്കര: തൃക്കാക്കരക്ക് കൂടുതൽ കൊവിഡ് വാക്സിൻ അനുവദിക്കണമെന്ന് സി.പി.എം ജില്ലാ കളക്ടർക്ക് പരാതി നൽകി. ജില്ലയിൽ ഏറ്റവും അധികം രോഗികൾക്കുളള തൃക്കാക്കരക്ക് കൂടുതൽ കൊവിഡ് വാക്സിൻ അനുവദിക്കണമെന്ന് തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ജയചന്ദ്രൻ പറഞ്ഞു. ജില്ലാ ആസ്ഥാനമായ ഇവിടെ ഒരു ലക്ഷത്തിനടുത്താണ് ജനസംഖ്യ. മാനദണ്ഡപ്രകാരമല്ല വാക്സിൻ നൽകുന്നത് എന്നത് കൊണ്ടു തന്നെ രാവിലെ മുതൽ വിതരണ കേന്ദ്രത്തിലെത്തുന്ന വയോജനങ്ങൾ പോലും വാക്സിൻ ലഭിക്കാതെ മടങ്ങുകയാണ്. അർഹതപ്പെട്ടവർക്ക് സർക്കാർ നിർദ്ദേശപ്രകാരം സാമൂഹ്യ അടുക്കളയിൽ നിന്നും ഭക്ഷണവും വാക്സിൻ സുതാര്യമായി ലഭിക്കുന്നതിനുമുള്ള നടപടി ഉണ്ടാകണം. സി.പി.എം ആവശ്യപ്പെട്ടു.