പള്ളുരുത്തി: ചെല്ലാനം തീരദേശവാസികൾക്ക് സഹായമായി മഹാത്മ പ്രവർത്തകർ എത്തി. ദിനംപ്രതി 2300 പേർക്കാണ് ഇവിടെ ഭക്ഷണം നൽകുന്നത്. ഇന്നലെ 1200 പേർക്ക് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. നിരീക്ഷണത്തിൽ കഴിയുന്നവർക്കും കൊവിഡ് രോഗികൾക്കും ഇവർ ഭക്ഷണം എത്തിക്കുന്നുമുണ്ട്. ചെയർമാൻ ഷമീർ വളവത്താണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ചെല്ലാനത്തുകാർക്ക് സഹായത്തിനെത്തിച്ച വസ്തുക്കൾ കൊച്ചി തഹസിൽദാർ ആന്റണി ഹെർട്ടിസ് മട്ടാഞ്ചേരി എസ്.ഐ.വിൻസന്റിന് കൈമാറി. റഫീക് ഉസ്മാൻ സേട്, അസീസ് ഉസ്മാൻ സേട്, ഷമീർ വളവത്ത് തുടങ്ങിയവർ സംബന്ധിച്ചു.