നെടുമ്പാശേരി: സി.പി.എം നേതാവും കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) എറണാകുളം ജില്ലാ പ്രസിഡന്റുമായ കുറുമശേരി റിക്രിയേഷൻ ഗ്രൗണ്ടിന് സമീപം മണ്ണാത്തറ വീട്ടിൽ എം.കെ. മോഹനൻ (52) കൊവിഡ് ബാധിച്ച് മരിച്ചു.
ന്യുമോണിയ ബാധിച്ച് ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു മരണം. കഴിഞ്ഞ എട്ടിന് രോഗം സ്ഥിരീകരിച്ച് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് 17നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.സി.പി.എം നെടുമ്പാശേരി ഏരിയ കമ്മിറ്റിയംഗമാണ്. നേരത്തെ പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ ബ്ളോക്ക് സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചു.
ഭാര്യ: അജിത (കോ-ഓപ്പറേറ്റീവ് എംപ്ളോയീസ് സൊസൈറ്റി, എറണാകുളം). മക്കൾ: ഭാവരിയ, വിഭൂതി ഭൂഷൻ.