കുറുപ്പംപടി: അശമന്നൂർ ഗ്രാമപഞ്ചായത്തിലെ അയ്യായിരത്തിലധികം വരുന്ന കുടുംബങ്ങളിലും അന്യസംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങളിലും ഉൾപ്പടെ കൊവിഡ് പ്രതിരോധ ഹോമിയോഗുളിക വിതരണംചെയ്തു. നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത രാജീവിന് നൽകികൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി ഐസക്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജാസ് യൂസഫ്, വാർഡ് മെമ്പർമാരായ പ്രതീഷ് എൻ.വി , ജിജു ജോസഫ്, സരിത ഉണ്ണിക്കൃഷ്ണൻ, സുബി ഷാജി, സെക്രട്ടറി കെ .ഉദയ, ഡോ. ജീവൻ.പി.എസ്, ഹെൽത്ത് ഇൻസ്‌പെക്ടർ ബിനു, നോഡൽ ഓഫീസർ അനി എന്നിവർ പങ്കെടുത്തു.