കുറുപ്പംപടി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രായമംഗലത്തെ ഊരുകൂട്ടം വാട്സാപ്പ് ഗ്രൂപ്പ് 40 പൾസ് ഓക്സിമീറ്ററും 2 സ്റ്റീം വേപ്പറൈസറും രായമംഗലം ഗ്രാമപഞ്ചായത്തിന് നൽകി. പഞ്ചായത്ത് കൊവിഡ് വാർ റൂമിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാറിന് ഗ്രൂപ്പ് അഡ്മിൻ സാബുപോൾ കൈമാറി. ഈ വാട്സ്ആപ്പ് ഗ്രൂപ്പ് ഇത്തരത്തിലുള്ള നിരവധി സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഗ്രൂപ്പ് പ്രതിനിധികളായ സുരേഷ്‌കുമാർ കെ.ആർ, സുരേഷ് പി.എസ്, രാജേഷ് കെ. എസ്, സജീവ് ആന്റണി എന്നിവർ പങ്കെടുത്തു.