കളമശേരി: കൊവിഡ് രോഗികൾക്കും ക്വാറന്റൈയിനിൽ കഴിയുന്നവർക്കും ആശുപത്രി യാത്രയ്ക്കായ് വാഹനമൊരുക്കി ഏലൂരിലെ യൂത്ത് കോൺഗ്രസ്. ഏലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡിന്റ് ഇ.കെ.സേതു എമർജൻസി വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷൈജ ബെന്നി, മണ്ഡലം പ്രസിഡന്റ് ഷാജഹാൻ, കൗൺസിലർ പി.എം. അയൂബ്, എന്നിവർ പങ്കെടുത്തു. വാഹന ആവശ്യത്തിന് 907 232756, 98471 23789 നമ്പറുകളിൽ ബന്ധപ്പെടുക.