കളമശേരി: ഏലൂർ നഗരസഭയുടെ സാമൂഹ്യ അടുക്കളയിലേക്ക് നെടുമ്പിള്ളി റോഡ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ 13000 രൂപയുടെ വെളിച്ചെണ്ണ ,മറ്റ് പല വ്യഞ്ജനങ്ങൾ, ഗ്യാസ് സിലിണ്ടർ എന്നിവയും അസോസിയേഷൻ കുടുംബങ്ങൾക്ക് 500 രൂപയുടെ ഭക്ഷ്യ കിറ്റും, ഓക്സിമീറ്ററുകളും നൽകി. ചെയർമാൻ എ.ഡി. സുജിൽ , കൗൺസിലർ ശ്രീദേവി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷെരീഫ്, പി.കെ.വത്സൻ, സുധീഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.