c
സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യക്കിറ്റിന്റെ വിതരണം മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി പി അവറാച്ചൻ നിർവഹിക്കുന്നു

കുറുപ്പംപടി : സിവിൽ സപ്ളൈസിന്റെ നേതൃത്വത്തിൽ മുടക്കുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്ക്കൂളുകളിലേക്കുമുള്ള ഭക്ഷ്യക്കിറ്റ് വിതരണം മുടക്കുഴ യു.പി സ്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. ജോസ് എ.പോൾ, ഹെഡ്മിസ്ട്രസ് രമണി, പി.ടി.എ പ്രസിഡൻ്റ് രാജേഷ് എന്നിവർ പങ്കെടുത്തു.