പിറവം: സ്നേഹപൂർവം ഒരു കൈത്താങ്ങ് പരിപാടിയുടെ ഭാഗമായി നിർദ്ധനരെ സഹായിക്കുവാൻ നിയുക്ത എം.എൽ.എ.അനൂപ് ജേക്കബ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെറെ ഭാഗമായി മുത്തൂറ്റ് ഫിനാൻസിന്റെ സഹകരണത്തോടെ ആദ്യഘട്ടത്തിൽ 1500 ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം നടത്തി. നിയോജക മണ്ഡലത്തിലെ രണ്ട് നഗരസഭകളിലും പത്ത് പഞ്ചായത്തുകളിലും ഗുണം ലഭിക്കുമെന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അനൂപ് ജേക്കബ് പറഞ്ഞു. അരി ഉൾപ്പെടെയുള്ള പലവ്യഞ്ജനങ്ങളാണ് കിറ്റിലുള്ളത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിൻസൺ കെ.ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെകട്ടറി കെ. ആർ. പ്രദീപ്കുമാർ,യു.ഡി.എഫ് ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ, മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം, കൗൺസിലർമാരായ തോമസ് മല്ലിപ്പുറം, അന്നമ്മ ഡോമി, ഡോമി ചിറപ്പുറം എന്നിവർ പ്രസംഗിച്ചു.