ambulance
തൃക്കാക്കര നിയോജക മണ്ഡലത്തിനുള്ള ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം പി.ടി.തോമസ് നിർവഹിക്കുന്നു

കൊച്ചി: തൃക്കാക്കര നിയോജക മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി എം.എൽ.എ ഓഫീസിൽ നിന്നും സ്ഥിരം ആംബുലൻസ് സംവിധാനം ആരംഭിച്ചു. പി.ടി.തോമസ് ഉദ്ഘാടനം ചെയ്തു.
ആശ്രയ കൊച്ചി ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് പദ്ധതി. കോഓർഡിനേറ്റർ ജോസഫ് അലക്‌സ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ജോഷി പള്ളൻ, നൗഷാദ് പല്ലച്ചി, നജീബ് വെള്ളക്കൽ, ഹസ്‌ക്കർ കല്ലു പുരക്കൽ എന്നിവർ സംസാരിച്ചു.