ആലുവ: ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞ ദിനത്തിൽ കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സി.പി.ഐയുടെ സമൂഹഅടുക്കളയിൽ ബിരിയാണി വിതരണം. അഞ്ചുദിവസം മുമ്പ് കടുങ്ങല്ലൂർ പഞ്ചായത്തിൽ സി.പി.ഐ - എ.ഐ.വൈ.എഫ് പ്രവർത്തകർ ചേർന്ന് തുടങ്ങിയതാണ് സമൂഹ അടുക്കള.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി എ.ഐ.വെ.എഫ് നേതാവും എലൂർ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ടി.എം. ഷെനിൻ കൈമാറി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി ടി.ഇ. ഇസ്മായിൽ, എ.ഐ.വെെ.എഫ് മണ്ഡലം സെക്രട്ടറി പി.എം. നിസാമുദ്ദീൻ, അഫ്സൽ എടയർ, പി.എ. യുസഫ്, സനു മോഹൻ, അബ്‌ദുൾ സലാം എന്നിവർ നേതൃത്വം നൽകി.