കൊച്ചി: കൊവിഡ് രൂക്ഷമായി തുടരുമ്പോൾ ലോക്ക് ഡൗണിലൂടെ അകത്തിരിക്കാൻ നിർബന്ധിതരായ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകിയ സത്യപ്രതിജ്ഞ ആഘോഷം അനൗചിത്യമായെന്ന് കത്തോലിക്കാസഭാ പ്രസിദ്ധീകരണമായ സത്യദീപം. കൊവിഡ് നേരിടുന്നതിൽ കേന്ദ്ര സർക്കാരിനുണ്ടായ വീഴ്ചയെയും രൂക്ഷമായി പുതിയ ലക്കത്തിലെ എഡിറ്റോറിയലിൽ വിമർശിക്കുന്നുണ്ട്.

സാധാരണക്കാരുടെ മൃതസംസ്‌കാര ശുശ്രൂഷയിൽ 20 പേരെ കർശനമായി നിജപ്പെടുത്തുമ്പോൾ വി.ഐ.പികളുടെ വിടവാങ്ങലിന് ആൾക്കൂട്ടമനുവദിക്കുന്ന നിലപാട് നിലവാരമില്ലാത്തതാണ്. രാജ്ഭവനിലെ ലളിതമായ ചടങ്ങിൽ അത്യാവശ്യക്കാരെ മാത്രം ഉൾപ്പെടുത്തി സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതായിരുന്നു കേരളമെന്ന മരണവീടിന് നല്ലതെന്നും സത്യദീപം പറയുന്നു.