മൂവാറ്റുപുഴ: ട്രിപ്പിൾ ലോക്ക് ഡൗൺ സമയത്ത് വാർഡിലെ വീടുകളിലേക്ക് സൗജന്യമായി കപ്പയും പൈനാപ്പിളും നൽകി മാതൃകകാട്ടി മാറാടി പഞ്ചായത്തംഗം ജിബി മണ്ണത്തുക്കാരൻ. പലരും ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിലാണ് തന്റെ കൃഷിയിടത്തിൽ നിന്ന് വിളവെടുത്ത 300കിലോയോളം കപ്പയും വാഴക്കുളം സ്വദേശിയായ സുഹൃത്തു നൽകിയ പൈനാപ്പിളും പഞ്ചായത്തിലെ വിവിധ വീടുകളിൽ വിതരണം ചെയ്തത്. വിളവെടുപ്പിനും,വിതരണത്തിനും മെമ്പർക്കൊപ്പം യൂത്ത്കോൺഗ്രസ് പ്രവർത്തകരായ ജോർജ്,റഫീഖ്, ഷാഹിർ,ജിതിൻ, ഉമ്മർ, ഷെഫീക്ക് എന്നിവരുമുണ്ടായിരുന്നു.