ആലുവ: കൊവിഡ് വ്യാപനം രൂക്ഷമായ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമായി. 21 വാർഡുകളിലും അണുനശീകരണം തുടങ്ങി. പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ ആവശൃമായ സജ്ജീകരണങ്ങൾ ഒരുക്കി യന്ത്രഉപകരണങ്ങളുടെ സഹായത്തോടെ റോഡുകൾ, നടപ്പാതകൾ, പൊതുനിരത്തുകൾ, കാത്തുനിൽപ്പ് കേന്ദ്രങ്ങൾ തുടങ്ങിയ മുഴുവൻ സ്ഥലങ്ങളും അണുവിമുക്തമാക്കുന്നുണ്ട്.
പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി അദ്ധൃക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.എം. മുഹമ്മദ് അൻവർ, പി.കെ. സലിം, ഓമന ശിവശങ്കരൻ, സെക്രട്ടറി കെ.എം. അബ്ദുൾജലീൽ, അംഗങ്ങളായ വി.കെ. ശിവൻ, പി.എ. സിയാദ്, ടി.ബി. ജമാൽ, ബേബി സരോജം, പി.ജെ. ലിജീഷ, ആർ. മീര, താരനാഥ് എന്നിവർ പങ്കെടുത്തു.