മൂവാറ്റുപുഴ: വാക്സിൻ ചലഞ്ചിലേക്ക് അഞ്ചുലക്ഷംരൂപ നൽകി മൂവാറ്റുപുഴ കാർഷിക സഹകരണബാങ്ക് പങ്കാളിയായി. ബാങ്കിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.എൻ. മോഹനൻ ചെക്ക് മൂവാറ്റുപുഴ അസിസ്റ്റൻഡ് രജിസ്ട്രാർ പി.ജി. രമയ്ക്ക് കൈമാറി. യൂണിറ്റ് ഇൻസ്പെക്ടർ രഞ്ജിത്, ബാങ്ക് സെക്രട്ടറി എൻ.എം കിഷോർ എന്നിവർ പങ്കെടുത്തു.