കുറുപ്പംപടി: അശമന്നൂർ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഡി.സി.സിയിലേയ്ക്ക് ഓടയ്ക്കാലി വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സമാഹരിച്ച അവശ്യ സാധനങ്ങൾ നൽകി.പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ഏറ്റുവാങ്ങി. ഭാരവാഹികളായ സി.കെ.റഹിം,എൻ.വി.മുജീബ്,മുഹമ്മദ് സി.ഇ,കെ.എം.ഷമീർ,കെ.എം.ഇബ്രാഹിം,ഷമീർ സി. എസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ഐസക്,സ്ഥിരം സമിതി അദ്ധ്യക്ഷൻ അജാസ് യൂസഫ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത രാജീവ്, ഷാജി സരിഗ ,ഏ.എൻ.രാജീവ് എന്നിവർ സംസാരിച്ചു.