കൊച്ചി: സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മിഷന്റെ അൽമായ ഫോറം സെക്രട്ടറിയായി തൃശൂർ കുരിയച്ചിറ ഇടവകാംഗമായ ടോണി ചിറ്റിലപ്പിള്ളിയെ കമ്മിഷൻ ചെയർമാൻ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു.
ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദമുള്ള ടോണി ചിറ്റിലപ്പിള്ളി ദീർഘകാലം വിദേശത്ത് ജോലി ചെയ്തു. ശാലോംസോഫിയ പ്രസിദ്ധീകരണ വിഭാഗം തലവനായിരുന്നു. ചിന്തകൻ, എഴുത്തുകാരൻ, ടി.വി അവതാരകൻ എന്നീ നിലകളിൽ സജീവമാണ്. ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ചു പുസ്തകങ്ങൾ രചിച്ചു. ഭാര്യ: ജിനു. കെ. ജോസഫ് (അസി. എക്‌സിക്യുട്ടീവ് എൻജിനീയർ, കെ.എസ്.ഇ.ബി, മുതുവറ), മക്കൾ: ജോവന്ന, ഇസബെല്ല, റബേക്ക, ജൊഹാൻ, ആമി.