ആലുവ: ആലുവയിൽ സി.പി.എമ്മിന് പിന്നാലെ സി.പി.ഐയും സമൂഹ അടുക്കള തുറന്നു. നഗരസഭയ്ക്കെതിരെ ഡി.വൈ.എഫ്.ഐയുടെ ബാനറിൽ ആറുദിവസം മുമ്പ് സി.പി.എം സമൂഹ അടുക്കള തുറന്നതോടെയാണ് സി.പി.ഐ സ്വന്തം പാർട്ടി ഓഫീസിൽ സമൂഹഅടുക്കള തുറന്നത്. എ.ഐ.ടി.യു.സി, എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ഭക്ഷണവിതരണം ആരംഭിച്ചത്. ആലുവയിലെ റെസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറ അടുക്കളയിലേക്ക് ഭക്ഷ്യവസ്തുക്കൾ നൽകി. പ്രസിഡന്റ് പി.എ. ഹംസകോയ, ഓർഗനൈസർ എം. സുരേഷ്, പ്രവർത്തകസമിതി അംഗം വി. ഷംസുദ്ദീൻ എന്നിവർ ചേർന്ന് സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എ. ഷംസുദീന് ഭക്ഷ്യവസ്തുക്കൾ കൈമാറി. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.കെ. സത്താർ, എ.ഐ.വൈ.എഫ് നേതാവ് പി.ആർ. രതീഷ്, അഫ്രീതി, ഇസ്മായിൽ പൂഴിത്തുറ, ജെയ്‌സൺ പുതുശേരി, സീതാറാം, യാസർ എന്നിവർ പങ്കെടുത്തു.