അങ്കമാലി: താലൂക്ക് ആശുപത്രിയിൽ കൊവിഡ് രോഗികൾക്കായി ഒാക്സിജൻ സൗകര്യത്തോടെ 30കിടക്കകളുള്ള വാർഡ് സജ്ജീകരിച്ചു. വാർഡിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. നിയുക്ത എം.എൽ.എ റോജി എം.ജോൺ അദ്ധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ റെജി മാത്യു, വൈസ് ചെയർപേഴ്സൺ റീത്ത പോൾ, ആശുപത്രി സൂപ്രണ്ട് ഡോ.നസീമ നജീബ് തുടങ്ങിയവർ പങ്കെടുത്തു.